Friday, April 1, 2016

Pulppally Wayanad Kerala

പുല്‍പ്പള്ളി, വയനാട്

മലബാര്‍ എക്സ്പ്രസ്സില്‍ വെളുപ്പിന് 5 മണിക്ക് കോഴിക്കോട് എത്തി. KSRTC ബസ്സില്‍ 9 മണി ആയപ്പോള്‍ സുല്‍ത്താന്‍ ബത്തേരി, അവിടെ നിന്നും ജീപ്പില്‍ പുല്‍പ്പള്ളിയിലേക്ക്. 10 ആയപ്പോള്‍ പുല്‍പ്പള്ളി എത്തി. താമസിക്കാന്‍ പോകുന്ന കോട്ടേജ് കാടിന്‍റെ അകത്താണ്. കുക്ക് ഉണ്ട് പക്ഷെ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ നമ്മള്‍ വാങ്ങി കൊടുക്കണം.  2 ദിവസത്തെ ഭക്ഷണത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും വാങ്ങി അതേ  ജീപ്പില്‍ തന്നെ നേരെ കാട്ടിലേക്ക്. ജീപ്പില്‍ നിന്നും ഇറങ്ങി ഒരു കിലോമീറ്ററോളം നടക്കണം താമസ സ്ഥലത്ത് എത്താന്‍.
ദിവസം 1
ഉച്ചക്ക് 12 ആയപ്പോള്‍ കോട്ടേജില്‍ എത്തി. വലിയ 4 ബെഡ് റൂമോടു കൂടിയ, വിശാലമായ സിറ്റ്ഔട്ടോട് ഉള്ള നല്ല ഒരു കോട്ടേജ്. പുറകില്‍ മൊത്തം കാടാണ്. നേരെ മുന്‍പില്‍ ഒരു ചെക്ക്‌ ഡാം. സൈഡില്‍ വിശാലമായ പുല്‍മൈതാനം. ഫുട്ബോള്‍ കളിയും  നീന്തലും ചൂടു ചോറും തൈരും ബീഫും ഒക്കെയായി സമയം പോയി. രാത്രി ആയാല്‍ ആനയും കരടിയും ഇറങ്ങുന്ന സ്ഥലം ആണ്, കുരങ്ങന്മാരും ധാരാളം. രാത്രി ആയതോടെ കൊടും തണുപ്പും കൂറ്റാ കൂരിരുട്ടും കാടിന്‍റെ ശബ്ദവും മാത്രം.

ദിവസം 2
പഴങ്കഞ്ഞിയും കുടിച്ചു രാവിലെ തന്നെ കാട്ടിലേക്ക് ഒരു ട്രെക്കിംഗ്. കാടിന്‍റെ അകത്തു പഴയ ഒരു അമ്പലം ഉണ്ട്. പരിഷ്കാരങ്ങള്‍ ഒരുപാട് വരുത്തിയത് കാരണം ആ ഭംഗി നഷ്ടമായി. നടപ്പ് കാടിന്‍റെ അകത്തേക്ക് തുടര്‍ന്നു. അട്ടകള്‍ കാലില്‍ പൊതിഞ്ഞു. തിരിച്ച് കോട്ടെജില്‍ വന്നു ഭക്ഷണം കഴിച്ച് ചൂണ്ടയുമായി ചെക്ക്‌ ഡാമിലേക്ക്. നേരം ഇരുട്ടിയപ്പോഴെകും കുക്ക് ചേട്ടന്‍ ബാര്‍ബിക്യു ഉണ്ടാകാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ചുട്ട കോഴിയും ചോറും ഒക്കെ കഴിച്ചു രണ്ടാം ദിവസവും തീര്‍ന്നു.

ദിവസം 3
വൈകുന്നേരം ആകുമ്പോഴേക്കും കോഴിക്കോട് എത്തണം. ഉച്ച വരെ വര്‍ത്തമാനവും ചീട്ടു കളിയുമൊക്കെ ആയി പോയി. വാട്ട്സാപ്പും ഫേസ്ബുക്കും ഇമെയിലും ഫോണ്‍ വിളികളും  ഇല്ലാത്ത രണ്ടു ദിവസങ്ങളോട് വിട പറഞ്ഞ് എല്ലാം പായ്ക്ക് ചെയ്തു കാടിനു പുറത്തേക്ക്.. തിരിച്ചു സുല്‍ത്താന്‍ ബത്തേരി വരെ പോരാനുള്ള ജീപ്പ് ഞങ്ങളെയും കാത്തു കിടപ്പുണ്ടായിരുന്നു.....
Kozhikod – Pulppally – 105 Kms
Pulppally – cottage – 6 Kms
Rent for cottage/ day - 6000

Kumarakom, Kottayam, Kerala




Great Hornbill Resort Nilambur